ദുബായിൽ ഡെലിവറി ബൈക്കുകൾ വേഗ പരിധി ലംഘിച്ചാൽ 2000 ദിർഹം പിഴ

ഡെലിവറി ബൈക്കുകളുടെ വേഗത 100 കിലോമീറ്റർ

ദുബായിൽ ഡെലിവറി ബൈക്കുകൾ വേഗ പരിധി ലംഘിച്ചാൽ ഡെലിവറി സേവന സ്ഥാപങ്ങൾക്ക് കനത്ത  പിഴ. 2000 ദിർഹം പിഴ ഈടാക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി പുറത്തിറക്കിയ പുതിയ മാനുവലിൽ വ്യക്തമാക്കി. നിലവിൽ ദുബായിൽ ഡെലിവറി ബൈക്കുകളുടെ വേഗത 100 കിലോമീറ്റർ ആണ്. ആദ്യമായി നിയമം ലംഘിച്ചാൽ ഡ്രൈവർക്ക് 200 ദിർഹവും ആവർത്തിച്ചുള്ള നിയമ ലംഘനത്തിന് 400 ദിർഹം വരെ പിഴ ഈടാക്കും. ഡെലിവറി ബൈക്കുകൾ ഓടിക്കുന്ന ഡ്രൈവർമാർ ഹെൽമെറ്റ് ,യൂണിഫോം , കൈയുറ , റിഫ്ലക്റ്റിംഗ് ജാക്കറ്റ്സ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. ഇല്ലെങ്കിൽ 100 മുതൽ 200 ദിർഹം വരെയാണ് പിഴ ഈടാക്കുക. ഡ്രൈവർമാർ ബാക്ക്പാക്ക് ഒഴിവാക്കി , ഡെലിവറി ബോക്സുകൾ , മൊബൈൽ ഫോൺ ഹോൾഡർ എന്നിവ നിർബന്ധമായും ബൈക്കിൽ സ്ഥാപിച്ചിരിക്കണം എന്നാണ് പുതിയ നിയമം. ഇത് തെറ്റിച്ചാൽ 500 മുതൽ 700 ദിർഹം വരെ പിഴ ഈടാക്കും. 

More from Local News

Blogs