യുഎഇ. ഗൂഢാലോചന കണ്ടെത്തുന്നതിലും ദായിഷ് ഭീകര സംഘടനയുമായി ബന്ധമുള്ള കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്യുന്നതിലും നിർണ്ണായക പങ്ക് വഹിച്ച കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു
പ്രധാനപ്പെട്ട ഒരു കേന്ദ്രത്തെ ലക്ഷ്യമിട്ടുള്ള ഭീകരവാദ ഗൂഢാലോചന പരാജയപ്പെടുത്തിയ കുവൈറ്റിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഎഇ. ഗൂഢാലോചന കണ്ടെത്തുന്നതിലും ദായിഷ് ഭീകര സംഘടനയുമായി ബന്ധമുള്ള കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്യുന്നതിലും നിർണ്ണായക പങ്ക് വഹിച്ച കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പിന്തുണ ആവർത്തിച്ചുറപ്പിച്ച ഷെയ്ഖ് അബ്ദുല്ല കുവൈറ്റിലെ സുരക്ഷാ സേനയുടെ ജാഗ്രതയെയും കാര്യക്ഷമതയെയും പ്രശംസിക്കുകയും ചെയ്തു.
എല്ലാത്തരം ഭീകരവാദത്തെയും യുഎഇ ശക്തമായി എതിർക്കുന്നുവെന്ന് ഷെയ്ഖ് അബ്ദുല്ല വ്യക്തമാക്കി.ഇത്തരം ഭീഷണികളെ നേരിടുന്നതിന് ശക്തമായ പ്രാദേശിക, അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

UAE commends Kuwait’s vigilance in foiling terrorist plot
Public invited to help shape UAE gender balance strategy
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പോലീസ്
UAE strongly condemns Iranian attack on ADNOC vessels
Arab nations condemn Iranian attack on ADNOC tankers
2 ADNOC vessels attacked in Strait of Hormuz
Abu Dhabi shuts down cafe over food safety violations
