മാധ്യമ ചട്ട ലംഘനം ;രണ്ട് പേർക്കെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റിയുടെ നിയമനടപടി

യുഎഇയുടെ സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം, സാമൂഹിക മൂല്യങ്ങൾ എന്നിവയെ മാനിക്കാത്ത തരത്തിൽ ഇവർ  തത്സമയ സോഷ്യൽ മീഡിയ സംപ്രേഷണം നടത്തിയിരുന്നു

മാധ്യമ ചട്ടങ്ങളും ഉള്ളടക്ക മാനദണ്ഡങ്ങളും ലംഘിച്ച കുറ്റത്തിന്  രണ്ട് പേർക്കെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റി നിയമനടപടി സ്വീകരിച്ചു. ഒരാളുടെ പ്രസിദ്ധീകരണ അനുമതി മൂന്ന് മാസത്തേക്ക് റദ്ദാക്കി.

യുഎഇയുടെ സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം, സാമൂഹിക മൂല്യങ്ങൾ എന്നിവയെ മാനിക്കാത്ത തരത്തിൽ ഇവർ  തത്സമയ സോഷ്യൽ മീഡിയ സംപ്രേഷണം നടത്തിയിരുന്നു . ഇതാണ് നിയമ ലംഘനത്തിന് കാരണമെന്ന്   അതോറിറ്റി അറിയിച്ചു.

സാമൂഹിക മൂല്യങ്ങളെ ഹനിക്കുന്നതോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
 

More from Local News

Blogs