പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നികുതി കുടിശ്ശികയും പിഴയും ചേർത്ത് 82 ദശലക്ഷം ദിർഹത്തിലധികം തുക വരുമെന്ന് അധികൃതർ അറിയിച്ചു
ദുബായ് പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലൂടെ ചട്ടങ്ങൾ പാലിക്കാത്ത
35 ലക്ഷത്തിലധികം എക്സൈസ് ഉൽപ്പന്ന പാക്കേജുകൾ പിടിച്ചെടുത്ത് ഫെഡറൽ ടാക്സ് അതോറിറ്റി.
2026-ന്റെ ആദ്യ പകുതിയിലാണ് പരിശോധനകൾ നടന്നത്.
ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ആകെ 59 റിപ്പോർട്ടുകളാണ് പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത് . പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നികുതി കുടിശ്ശികയും പിഴയും ചേർത്ത് 82 ദശലക്ഷം ദിർഹത്തിലധികം തുക വരുമെന്ന് അധികൃതർ അറിയിച്ചു.
നികുതി വെട്ടിപ്പ് തടയുന്നതിനും യുഎഇയിലെ നികുതി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി ഫെഡറൽ ടാക്സ് അതോറിറ്റിയും ദുബായ് പോലീസും നടത്തുന്ന തുടർനടപടികളുടെ ഭാഗമാണ് പരിശോധനാ ക്യാമ്പെയ്നുകൾ.
നികുതി അടയ്ക്കാത്ത എക്സൈസ് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനായി സംയുക്ത പരിശോധനകളും നിരീക്ഷണവും തുടരും. നിയമനടപടികൾ കാര്യക്ഷമമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും പരസ്പരം അറിവുകൾ പങ്കുവെക്കുകയും ചെയ്യുമെന്നും ഫെഡറൽ ടാക്സ് അതോറിറ്റിയും ദുബായ് പോലീസും വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാൻ സാധിക്കും. ഇതിനു സഹായിക്കുന്ന റാഖീബ് എന്ന പ്ലാറ്റ് ഫോമിനെക്കുറിച്ചും അധികൃതർ വ്യക്തമാക്കി.
പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരം ചേർത്ത പാനീയങ്ങൾ എന്നിവയുൾപ്പെടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുന്ന ഉൽപ്പന്നങ്ങൾക്കാണ് യുഎഇയിൽ എക്സൈസ് നികുതി ബാധകമാകുന്നത്
The UAE is highlighting its youth empowerment efforts in sustainability, technology and international development as the country marks International Youth Day on August 12.
The Federal Tax Authority (FTA) says joint inspection campaigns with Dubai Police in the first half of 2026 led to the seizure of more than 3.5 million non-compliant packages of excise goods.
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു അവരെ ബോധവൽക്കരിക്കുന്നതിന് യുഎഇ നടപ്പിലാക്കുന്ന സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് തൊഴിലാളി സംരക്ഷണ പദ്ധതി.
The UAE's Unemployment Insurance Scheme has paid out over AED512 million in total to workers who lost their jobs between 2024 and the first half of 2026.
അന്താരാഷ്ട്ര നിയമങ്ങൾ, സമാധാനപരമായ സഹവർത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു ഘട്ടം കെട്ടിപ്പടുക്കാനാവില്ലെന്നുംഅൻവർ ഗർഗാഷ്
The UAE Cybersecurity Council has foiled "advanced and organised" cyberattacks that attempted to disrupt the "continuity of vital systems and services", including the aviation, energy and education sectors in the country.