യു എ ഇ യിൽ ഭക്ഷ്യ നിയമങ്ങൾ ലംഘിച്ചാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ

മായം ചേർത്തോ ശരീരത്തിന് ദോഷകരമായതോ ആയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാലാണ് പിഴ

യു എ ഇ യിൽ ഭക്ഷ്യ നിയമങ്ങൾ ലംഘിച്ചാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. മായം ചേർത്തോ ശരീരത്തിന് ദോഷകരമായതോ ആയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാലാണ് പിഴ ഈടാക്കുകയെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2015 ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 14 അനുസരിച്ചു ഹാനികരമായ ഭക്ഷണം വിൽക്കുക, ഭക്ഷണത്തിൽ മായം കലർത്തുക, തുടങ്ങിയ കുറ്റങ്ങൾക്ക്  മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും ഈടാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

More from Local News

Blogs