യുഎഇ സഹ മന്ത്രി ലാന നുസൈബ ഐക്യരാഷ്ട്രസഭയിൽ  സംവാദത്തിൽ പങ്കെടുക്കും

ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഎഇ സഹ മന്ത്രി ലാന നുസൈബ, ഇന്ന്  ഐക്യരാഷ്ട്രസഭയിൽ  സംവാദത്തിൽ പങ്കെടുക്കും

 

യുഎഇ സമയം രാത്രി 11:00-ന് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ സംവാദം തത്സമയം സംപ്രേഷണം ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഒക്ടോബർ 21-ന് യുഎഇ സ്റ്റേറ്റ് മന്ത്രിയെ നാമനിർദ്ദേശം ചെയ്തതിന് പിന്നാലെയാണ് ഈ നടപടി.

നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, തന്റെ അഞ്ച് വർഷം വീതമുള്ള രണ്ട് കാലാവധികൾ പൂർത്തിയാക്കി, ഈ വർഷം ഡിസംബർ 31-ന് സ്ഥാനമൊഴിയും.

മൊറോക്കോ, ജോർദാൻ, ഗ്രീസ്, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങൾ തന്റെ സ്ഥാനാർത്ഥിത്വത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട്, നുസൈബ 'എക്സ്' (X) എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിപ്പ് പങ്കുവെച്ചു

More from Local News

Blogs