പ്രാദേശിക മാധ്യമ വികസനത്തിന് മാധ്യമ പ്രവർത്തകർ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകരെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചു.
യു എ ഇ യുടെ വികസനത്തിൽ മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ചു യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം . ദുബായ് മാധ്യമ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.
പ്രാദേശിക മാധ്യമ വികസനത്തിന് മാധ്യമ പ്രവർത്തകർ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകരെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചു.
ദുബായ് മീഡിയ കൗൺസിലിൻ്റെ ഒരു സംരംഭമാണ് ദുബായ് മീഡിയ പയനിയേഴ്‌സ്. പ്രാദേശിക മാധ്യമ മേഖലയുടെ വികസനത്തിന് കാര്യമായ സംഭാവനകൾ നല്കാൻ എമിറാത്തി മാധ്യമ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ മാർഗ്ഗ നിർദ്ദേശങ്ങളും വൈദഗ്ധ്യവും മാധ്യമ രംഗത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ മാർഗ നിർദ്ദേശങ്ങളും അനുഭവങ്ങളും യുവതലമുറയ്ക്ക് പ്രോത്സാഹനം നൽകുന്നതാണെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമ നേതാക്കളും പങ്കെടുത്തു. യുഎഇയുടെ മാധ്യമ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനുള്ള മാധ്യമ പ്രവർത്തകരുടെ പ്രതിബദ്ധത എടുത്തു കാട്ടുന്നതായിരുന്നു വാർഷിക സമ്മേളനം.

UAE President arrives in Germany on state visit
UAE, seven others back UK action on illegal Israeli settlements
Sheikh Nahyan bin Mubarak represents UAE at funeral of Norway's King
യുഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ
UAE reports 15% drop in labour law violations
H.H. Sheikh Mohammed reaffirms goal for world’s best government
17-ാം വാർഷികാഘോഷത്തിന്റെ നിറവിൽ ദുബായ് മെട്രോ
Sheikh Mansour reviews second phase of Agentic AI project
