വിറ്റിലിഗോ രോഗികൾക്കുള്ള പുതിയ ഓറൽ ചികിത്സയ്ക്ക് അംഗീകാരം നൽകി യുഎഇ

നോൺ-സെഗ്മെന്റൽ വിറ്റിലിഗോയ്ക്കുള്ള ചികിത്സയായി വായിലൂടെ കഴിക്കാവുന്ന 'റിൻവോക്ക്' എന്ന മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ

ചർമ്മത്തിലെ ചില ഭാഗങ്ങളിൽ നിറം നഷ്ടപ്പെടുന്ന അവസ്ഥയായ  നോൺ-സെഗ്മെന്റൽ വിറ്റിലിഗോയ്ക്കുള്ള ചികിത്സയായി വായിലൂടെ കഴിക്കാവുന്ന 'റിൻവോക്ക്' എന്ന മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ.

രക്തത്തിലൂടെ ശരീരമാകെ വ്യാപിക്കുന്ന മരുന്നുകൾ വഴിയുള്ള ചികിത്സയാണിത് .  12 വയസ്സും അതിൽ കൂടുതൽ പ്രായമുള്ള  രോഗികൾക്ക് ഉപയോഗിക്കാവുന്ന ഈ ചികിത്സാ രീതിക്ക്  എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ്  അംഗീകാരം നൽകിയത്.ദിവസവും ഒരിക്കൽ   കഴിക്കാവുന്ന മരുന്നാണ് ഇത്. അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരം അർഹരായ രോഗികൾക്ക്  ചികിത്സയ്ക്ക് അനുമതി ലഭിക്കും.  വിറ്റിലിഗോയിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്നതുമായ നോൺ-സെഗ്മെന്റൽ വിറ്റിലിഗോ  രോഗികൾക്കായി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഓറൽ  ചികിത്സാ മാർഗ്ഗമാണിത്. അതേസമയം  താരതമ്യേന കുറഞ്ഞ കേസുകളിൽ മാത്രം കണ്ടുവരുന്ന  സെഗ്മെന്റൽ വിറ്റിലിഗോ, രോഗിയുടെ ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തോ പ്രദേശത്തോ മാത്രമായാണ് കാണപ്പെടുന്നത്.

ഈ രോഗം നേരത്തേ കണ്ടെത്തുന്നതിനും ഓരോ രോഗിക്കും ഏറ്റവും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കുന്നതിനും, ചർമ്മത്തിന്റെ നിറത്തിൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദഗ്ദ്ധ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

More from Local News

Blogs