ആതിഥേയത്വ അവകാശം ദുബായിലേക്ക് കൈമാറിയതിനോടനുബന്ധിച്ചുള്ള 'ഹോസ്റ്റിംഗ് ഹാമർ' ചടങ്ങിൽ വച്ച് ദുബായ് സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്രൂഷി ഏറ്റുവാങ്ങി
വേൾഡ് ഫയർ കോൺഗ്രസിന്റെ മൂന്നാം പതിപ്പിന് യുഎഇ ആതിഥേയത്വം വഹിക്കും. 2028-ൽ ദുബായിലാണ് വേൾഡ് ഫയർ കോൺഗ്രസ് നടക്കുക . ഇതോടെ വേൾഡ് ഫയർ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമായി യുഎഇ മാറും. അഗ്നിശമന, രക്ഷാപ്രവർത്തന, സിവിൽ ഡിഫൻസ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ലണ്ടനിൽ നടന്ന വേൾഡ് ഫയർ കോൺഗ്രസിനിടെയാണ് ആതിഥേയത്വ ചുമതല യു എ ഇയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ആതിഥേയത്വ അവകാശം ദുബായിലേക്ക് കൈമാറിയതിനോടനുബന്ധിച്ചുള്ള 'ഹോസ്റ്റിംഗ് ഹാമർ' ചടങ്ങിൽ വച്ച് ദുബായ് സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്രൂഷി ഏറ്റുവാങ്ങി. ലണ്ടനിൽ നടന്ന ഈ വർഷത്തെ സമ്മേളനത്തിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
രണ്ട് വർഷത്തിലൊരിക്കലാണ് ഈ സമ്മേളനം നടക്കുക . ലോകമെമ്പാടുമുള്ള അഗ്നിശമന-അടിയന്തര സേവന വിഭാഗം മേധാവികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും . അറിവുകൾ പങ്കുവെക്കുക, മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക, ഉയർന്നുവരുന്ന വെല്ലുവിളികളെയും അപകടസാധ്യതകളെയും നേരിടുക എന്നിവയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

UAE to invest 40 billion euros in Germany to deepen economic ties
UAE President, German Chancellor reaffirm strategic partnership
H.H. Sheikh Mohamed highlights UAE-Germany ties at Bundestag
Abu Dhabi Crown Prince leads UAE delegation at 18th BRICS Summit
Dubai unveils school framework to coach students for jobs of the future
UAE and German Presidents discuss strengthening bilateral ties
