വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്

wam

വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ്  മുന്നറിയിപ്പ്.  കസ്റ്റംസ് ഉദ്യോഗസ്ഥരായി  ആൾമാറാട്ടം നടത്തുക, ഔദ്യോഗിക ഭാഷയിൽ യഥാർത്ഥമായി തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി  കസ്റ്റംസ് . വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ്  മുന്നറിയിപ്പ്.  കസ്റ്റംസ് ഉദ്യോഗസ്ഥരായി  ആൾമാറാട്ടം നടത്തുക, ഔദ്യോഗിക ഭാഷയിൽ യഥാർത്ഥമായി തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടി. 
ഷിപ്പ്മെന്റ് ഹോൾഡ് ചെയ്തിട്ടുണ്ടെന്ന് തെറ്റായി അവകാശപ്പെട്ട്  സ്വീകർത്താക്കളോട് കസ്റ്റംസ് ഫീസ് അടയ്ക്കാനും ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ വന്ന സന്ദേശം വഞ്ചനാപരമാണെന്നും  ഔദ്യോഗിക ആശയവിനിമയമല്ലെന്നും അബുദാബി കസ്റ്റംസ് സ്ഥിരീകരിച്ചു.

ഷിപ്പ്മെന്റുകൾ, കസ്റ്റംസ് ഇടപാടുകൾ, പേയ്‌മെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ   ജാഗ്രത പാലിക്കണമെന്നും  നടപടിയെടുക്കുന്നതിന് മുമ്പ് ഔദ്യോഗിക ചാനലുകൾ വഴി സന്ദേശത്തിന്റെ  ഉറവിടം പരിശോധിക്കണമെന്നും  അതോറിറ്റിഅഭ്യർത്ഥിച്ചു.ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അറ്റാച്ച്മെന്റുകൾ തുറക്കരുത്, വ്യക്തിഗത, ബിസിനസ് അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ പങ്കിടരുത്, സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടിയായി പണമടയ്ക്കരുത്  എന്നിങ്ങനെ വിവിധ നിർദേശങ്ങളാണ് അധികൃതർ നൽകുന്നത് . 

 സംശയാസ്പദമായ സന്ദേശം ലഭിക്കുന്നവർ  അതോറിറ്റിയുടെ അംഗീകൃത ചാനലുകൾ വഴി അത് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു. വഞ്ചനയിൽ നിന്ന്   ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് മുന്നറിയിപ്പ്.

More from Local News

Blogs