18,987 കൊവിഡ് കേസുകള്‍

13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു

ഇന്ത്യയിൽ ഇന്നലെ 18,987 കൊവിഡ് കേസുകള്‍. നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 246 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.

13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു. 35,66,347 വാക്‌സിന്‍ ഡോസുകളാണ് ഇന്നലെ നല്‍കിയത്. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96,82,20,997 ആയി ഉയര്‍ന്നു.

More from Local News

Blogs