കോവിഡ് പ്രതിരോധം ; ഇന്തോനേഷ്യയ്ക്കും റുവാണ്ടയ്ക്കും വൈദ്യ സഹായം നൽകി യു എ ഇ

135 രാജ്യങ്ങളിലേക്ക് ഇതിനോടകം 2,200 ടണ്ണിന്റെ സഹായമാണ് യു എ ഇ എത്തിച്ചത്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകരാജ്യങ്ങൾക്ക് യു എ ഇ യുടെ സഹായം തുടരുന്നു. ഇന്തോനേഷ്യ, റുവാണ്ട എന്നിവിടങ്ങളിലേക്ക് വാക്‌സിൻ,കോവിഡ് പരിശോധനാ കിറ്റ് , തുടങ്ങി മറ്റ് വൈദ്യ സഹായങ്ങൾ ഉൾപ്പെടെയാണ് യു എ ഇ  അയച്ചത്. 56 ടൺ വൈദ്യ സഹായമാണ് ഇന്തോനേഷ്യയിലേക്ക് അയച്ചത്. റുവാണ്ടയിലേക്ക് 9 ടൺ സഹായവും നൽകി. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ യു എ ഇയ്ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു. വാണിജ്യ വ്യാപാര നിക്ഷേപ മേഖലകളിൽ യു എ ഇ യുമായുള്ള സഹകരണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് വൈദ്യ സഹായം ലഭ്യമാക്കിയിരിക്കുന്നത്.  135 രാജ്യങ്ങളിലേക്ക് ഇതിനോടകം 2,200 ടണ്ണിന്റെ സഹായമാണ് യു എ ഇ എത്തിച്ചത്. 

More from Local News

Blogs