ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക അബുദാബി പുതുക്കി

ഗ്രീൻ ലിസ്റ്റിലേക്ക് 13 രാജ്യങ്ങൾ കൂടി

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക അബുദാബി പുതുക്കി. കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റൈൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുതുക്കിയിരിക്കുന്നത്. ഗ്രീൻ ലിസ്റ്റിലേക്ക് 13 രാജ്യങ്ങൾ കൂടി ചേർക്കപ്പെട്ടു. ഗ്രീൻലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന്  ഒഴിവാക്കുകയും അബുദാബിയിലെത്തുമ്പോൾ പി സി ആർ പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡിനെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെങ്കിൽ ബഹ്‌റൈൻ , ഗ്രീസ് , സെർബിയ , സെഷെൽസ് എന്നീ  രാജ്യങ്ങളിൽ നിന്നുള്ളവരെയും അബുധാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും. 

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ ഇവയാണ് :

അൽബേനിയ
അർമേനിയ
ഓസ്‌ട്രേലിയ
ഓസ്ട്രിയ
അസർബൈജാൻ
ബെൽജിയം
കാനഡ
ചൈന
ഡെൻമാർക്ക്
ഫ്രാൻസ്
ജർമ്മനി
ഹോങ്കോംഗ് (SAR)
ഹംഗറി
ഐസ്‌ലാന്റ്
ഇസ്രായേൽ
ഇറ്റലി
ജോർദാൻ
മാൾട്ട
മൗറീഷ്യസ്
മോൾഡോവ
നെതർലാന്റ്സ്
ന്യൂസിലാന്റ്
നോർവേ
റിപ്പബ്ലിക് ഓഫ് അയർലൻഡ്
റൊമാനിയ
സൗദി അറേബ്യ
സീഷെൽസ്
സിംഗപ്പൂർ
ദക്ഷിണ കൊറിയ
സ്വീഡൻ
സ്വിറ്റ്സർലൻഡ്
തായ്‌വാൻ, ചൈന പ്രവിശ്യ
തുർക്ക്മെനിസ്ഥാൻ
അമേരിക്ക
വത്തിക്കാന് സിറ്റി

More from Local News

Blogs