ത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ  രക്ഷപ്പെടുത്തി ദുബായ് പോലീസ്

Dubai Police

സമാനമായ സാഹചര്യങ്ങൾ നേരിടുമ്പോൾ പോലീസിന്റെ അടിയന്തര നമ്പറായ 999-ൽ ഉടൻ ബന്ധപ്പെടണമെന്നും  ദുബായ് പോലീസ് ആപ്പിലെ SOS ഫീച്ചർ ഉപയോഗിക്കണമെന്നും  ദുബായ് പൊലീസ് പൊതു ജനങ്ങളോട്  അഭ്യർത്ഥിച്ചു


ഹത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ  രണ്ട് ദിവസത്തെ   തിരച്ചിലിന് ശേഷം ദുബായ് പോലീസ്  രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ്  സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഹൈക്കറുടെ  സന്ദേശം ദുബായ് പോലീസിന് ലഭിച്ചത് . ഇതേ തുടർന്ന്  പോലീസ് പട്രോളിംഗ്, പാരാമെഡിക്കുകൾ, വ്യോമയാന വിദഗ്ധർ എന്നിവരടങ്ങുന്ന യൂണിറ്റിനെ ഉടൻ വിന്യസിച്ചു.

നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് സംഘം ഹൈക്കറെ രക്ഷപ്പെടുത്തിയത് .  ആവശ്യമായ വൈദ്യസഹായം നൽകാനും പോലീസിന് സാധിച്ചു . രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദുബായ് പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. സമാനമായ സാഹചര്യങ്ങൾ നേരിടുമ്പോൾ പോലീസിന്റെ അടിയന്തര നമ്പറായ 999-ൽ ഉടൻ ബന്ധപ്പെടണമെന്നും  ദുബായ് പോലീസ് ആപ്പിലെ SOS ഫീച്ചർ ഉപയോഗിക്കണമെന്നും  ദുബായ് പൊലീസ് പൊതു ജനങ്ങളോട്  അഭ്യർത്ഥിച്ചു.

More from Local News

Blogs