നൂറുകണക്കിന് പുതിയ ഇലക്ട്രിക് വാഹന ചാർജിംഗ് യൂണിറ്റുകൾ

അബുദാബിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ നൂറുകണക്കിന് പുതിയ ഇലക്ട്രിക് വാഹന ചാർജിംഗ് യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കി.

ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി), 'ക്യു മൊബിലിറ്റി' എന്നിവയുമായി സഹകരിച്ച്, പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 244 ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു. ഇതിലൂടെ ആകെ 332 ചാർജിംഗ് പോയിന്റുകൾ ലഭ്യമാകും. മവാഖിഫ്  പൊതു പാർക്കിംഗ് ശൃംഖലയിലെ നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുമ്പോൾ തന്നെ, ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
ആദ്യ ഘട്ടത്തിൽ അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്ര മേഖല എന്നിവിടങ്ങളിലായി 405 ലൊക്കേഷനുകളിലായി 1,000 ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കും. സാധാരണ ചാർജറുകളും അതിവേഗ ചാർജിംഗ് സൗകര്യങ്ങളും ഈ ശൃംഖലയിൽ ഉൾപ്പെടുന്നു.
2032-ഓടെ ഏകദേശം 2,250 ലൊക്കേഷനുകളിലായി 4,500 ചാർജിംഗ് യൂണിറ്റുകളും, 9,000-ത്തിലധികം ചാർജിംഗ് പോയിന്റുകളും സജ്ജീകരിക്കാനാണ് ഈ ബൃഹത്തായ പദ്ധതി ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയിലെ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കുറഞ്ഞതോ പൂജ്യമോ ആയ അളവിൽ മാത്രം മലിനീകരണം പുറത്തുവിടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അബുദാബിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്.

ചാർജിംഗ് യൂണിറ്റുകളിൽ നൽകിയിട്ടുള്ള ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ, വാഹന ഉടമകൾക്ക് ബന്ധപ്പെട്ട ആപ്പ് ഉപയോഗിക്കാനും, ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും, വാഹനത്തിന് അനുയോജ്യമായ കണക്റ്റർ ആണോ എന്ന് പരിശോധിക്കാനും, ചാർജിംഗ് നിരക്കുകൾ മനസ്സിലാക്കാനും സാധിക്കും.

വാഹനങ്ങൾ ചാർജ് ചെയ്യുന്ന സമയത്ത് മാത്രമേ ഈ പാർക്കിംഗ് സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. ചാർജിംഗ് പൂർത്തിയായ ഉടൻ തന്നെ വാഹനം അവിടെ നിന്ന് മാറ്റേണ്ടതാണ്.

'മവാഖിഫ്'  സംവിധാനത്തിന് കീഴിലുള്ള സാധാരണ പൊതു പാർക്കിംഗ് ഫീസുകൾ ഈ സ്ഥലങ്ങൾക്കും ബാധകമായിരിക്കും. അതേസമയം, ചാർജിംഗ് സേവനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷൻ ഓപ്പറേറ്റർമാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകളായിരിക്കും ഈടാക്കുക.

More from Local News

  • 14 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി

    അബുദാബിയിലെ ഒരു സ്വർണ്ണക്കടയിൽ നിന്ന്  14 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തെ അബുദാബി പോലീസ് പിടികൂടി. ആറുമാസം മുമ്പാണ് ഈ തട്ടിപ്പിന്റെ ആസൂത്രണം ആരംഭിച്ചത്.

  • H.H. Sheikh Mohammed issues law defining Dubai Municipality's mandate

    His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has issued a law defining Dubai Municipality's mandate to build a future-ready city.

  • ദുബായ്-ഇറ്റ് അവാർഡ് ജേതാക്കൾക്ക് ആദരം

    പ്രഥമ 'ദുബായ്-ഇറ്റ് അവാർഡ്' ജേതാക്കളായ 13 പേരെ, ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.

  • ഫുജൈറയിലെ വാഹനാപകടത്തിൽ നിരവധി മരണം

    വ്യാഴാഴ്ച പുലർച്ചെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ  ട്രക്ക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു.  പലർക്കും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.  

  • Several dead and injured in Fujairah road collision

    Several people have been reported dead and wounded after a truck collided with a number of vehicles on Fujairah's Sheikh Khalifa bin Zayed Street early Thursday.

  • റാസ് അൽ ഖൈമയിലെ നിരവധി ബീച്ചുകൾ തുറന്നു

    റാസ് അൽ ഖൈമയിലെ നിരവധി ബീച്ചുകൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. ബാക്കിയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ബന്ധപ്പെട്ട അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

  • Ras Al Khaimah Ruler attends COP31 Leaders’ Summit

    His Highness Sheikh Saud bin Saqr Al Qasimi, Supreme Council Member and Ruler of Ras Al Khaimah, led a high-level Emirati delegation at the opening of the COP31 Leaders' Summit in Antalya, Turkey.

  • H.H. Sheikh Hamdan honours winners of inaugural Dubai-it Award

    His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, UAE Deputy Prime Minister and Defence Minister, has honoured 13 winners of the inaugural 'Dubai-it Award', which celebrates exceptional achievements by individuals, projects, institutions and companies across various sectors.

Blogs