480-ലധികം സ്കൂളുകളിലെയും നഴ്സറികളിലുമാണ് പരിശോധന നടത്തിയത്.
അബുദാബിയിൽ സ്കൂളുകളിൽ സുരക്ഷാ പരിശോധന നടത്തി. 480-ലധികം സ്കൂളുകളിലെയും നഴ്സറികളിലുമാണ് പരിശോധന നടത്തിയത്. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ അവബോധം വിലയിരുത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സ്ഥാപനങ്ങളുടെ സന്നദ്ധത വിലയിരുത്തുന്നതിനായി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് മാനേജ്മെന്റ് സെന്റർ അബുദാബി, അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവയിൽ നിന്നുള്ള ടീമുകൾ പതിവായി പരിശോധനകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ അണ്ടർ സെക്രട്ടറി മുബാറക് ഹമദ് അൽ മെഹെരി പറഞ്ഞു. സ്കൂളുകൾ പൂർണ്ണമായും തയ്യാറാണെന്നും സുരക്ഷയുടെയും തയ്യാറെടുപ്പിന്റെയും ഉയർന്ന നിലവാരം സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE President calls for stronger global cooperation at G7 Summit
Abu Dhabi offers 'innovative' precision therapy to treat advanced breast cancer
UAE foils drug distribution plot, dismantles criminal network
Sharjah unveils projects worth AED750 million for direct road links to Dubai
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
