രാജ്യത്തെ സുരക്ഷാ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഏത് ഭീഷണികളെയും നേരിടാനുള്ള സന്നദ്ധത രാജ്യത്തിനുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി
നിരവധി ഇറാനിയൻ മിസൈലുകൾ വിജയകരമായി തടഞ്ഞതായി UAE അറിയിച്ചു. രാജ്യത്തെ സുരക്ഷാ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഏത് ഭീഷണികളെയും നേരിടാനുള്ള സന്നദ്ധത രാജ്യത്തിനുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി..
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഒരു മുൻഗണനയായി തുടരുന്നുവെന്നും പ്രതിരോധ മന്ത്രാലയം (MoD) പറഞ്ഞു.
യുഎഇയിലെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായ UAE ക്ക് എതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രതിരോധ മന്ത്രാലയം ഇത് ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.
"ഈ കടന്നുകയറ്റത്തോട് പ്രതികരിക്കാനും ഈ നാടിന്റെ അതിർത്തി, പ്രദേശം, പൗരന്മാർ, താമസക്കാർ എന്നിവയെ സംരക്ഷിക്കാനും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുമുള്ള യുഎഇയുടെ അവകാശം" മന്ത്രാലയം എടുത്തുപറയുകയും ചെയ്തു.

UAE President calls for stronger global cooperation at G7 Summit
Abu Dhabi offers 'innovative' precision therapy to treat advanced breast cancer
UAE foils drug distribution plot, dismantles criminal network
Sharjah unveils projects worth AED750 million for direct road links to Dubai
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
