ദുബായ് മെട്രോ - റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.ഞായർ രാവിലെ 8:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും തിങ്കൾ മുതൽ ശനി വരെ രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.
ഈദ് അൽ അദ്ഹ അവധിയോടനുബന്ധിച്ചു മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ ദുബായിലെ മിക്ക പൊതു ഇടങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മൾട്ടിലെവൽ പാർക്കിംഗിന് ഇളവ് ഉണ്ടായിരിക്കും. മെയ് 30 ശനിയാഴ്ച മുതൽ പാർക്കിംഗ് നിരക്കുകൾ പുനരാരംഭിക്കും.
ഈദ് അൽ അദ്ഹയോടനുബന്ധിച്ചു തങ്ങളുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും സേവന ദാതാക്കളുടെ സെന്ററുകളും അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. അതേസമയം ഉമ്മു റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററും, ദെയ്റ, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്ക്കുകളും പതിവുപോലെ പ്രവർത്തിക്കും.
മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ സർവീസ് പ്രൊവൈഡർ സെന്ററുകൾ അടച്ചിരിക്കും. മെയ് 30 ശനിയാഴ്ച പ്രവൃത്തി സമയം പുനരാരംഭിക്കും.
ദുബായ് മെട്രോ - റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.ഞായർ രാവിലെ 8:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും
തിങ്കൾ മുതൽ ശനി വരെ രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.
ദുബായ് ട്രാം ശനി രാവിലെ 6:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും ഞായർ രാവിലെ 9:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും തിങ്കൾ മുതൽ ശനി വരെ രാവിലെ 6:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും സർവീസ് നടത്തും.
ഈദ് അൽ-അദ്ഹ അവധിക്കാലത്ത് ദുബായ് ബസ് സമയക്രമത്തിലെ മാറ്റങ്ങൾക്ക്, യാത്രക്കാർ S’hail ആപ്പ് പരിശോധിക്കാനാണ് നിർദേശം. മെയ് 23 മുതൽ മെയ് 31 വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ബസ് റൂട്ട് E100 സർവീസ് നടത്തില്ല. ഈ കാലയളവിൽ, അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള ബസ് റൂട്ട് E101 ഉപയോഗിക്കണമെന്ന് ആർ ടി എ അഭ്യർത്ഥിച്ചു.

UAE strengthens focus on early childhood, family wellbeing
17 tanks seized in Dubai for illegal waste disposal in first half of 2026
Dubai Municipality records over 2,000 violations in residential areas
UAE announces suspension of Iranian airlines' flights
Sheikh Abdullah discusses enhancing humanitarian response at UN
Saudi Crown Prince offers condolences to H.H. Sheikh Mohammed
UAE to equip one million Lebanese in AI skills under new partnership
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
