കാൻസറിനെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക; AIയിലൂടെ കണ്ടുപിടിച്ച ആദ്യ മരുന്നുമായി യു എ ഇ

ISM0387 എന്നറിയപ്പെടുന്ന ഈ സംയുക്തം മസ്തിഷ്ക കാൻസറുകൾക്കായുള്ളതാണ്.

കാൻസറിനെതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നതിനായി പൂർണ്ണമായും AI- കണ്ടുപിടിച്ചതും വികസിപ്പിച്ചെടുത്തതുമായ ആദ്യത്തെ മരുന്ന് വികസിപ്പിക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പുമായി യുഎഇ .എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ്  ഇൻസിലിക്കോ മെഡിസിനിലെ ഗവേഷണ സംഘത്തിന് നേട്ടത്തിന്റെ ബഹുമതി നൽകി. ഗവേഷണ സംഘം ഏകദേശം ആറ് മാസത്തിനുള്ളിലാണ്  ഗവേഷണ ഘട്ടം പൂർത്തിയാക്കിയത് . സാധാരണ പരമ്പരാഗത മരുന്ന് വികസനത്തിന് 10 വർഷത്തിൽ കൂടുതൽ എടുക്കും. എന്നാൽ ഇവിടെ തന്മാത്ര രൂപകൽപ്പന ചെയ്യുന്നത് മുതൽ ഒരു മരുന്ന് സംയുക്തമായി തിരഞ്ഞെടുക്കുന്നത് വരെയുള്ള മുഴുവൻ വികസന പ്രക്രിയയും 12 മാസത്തിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയായി. 

ISM0387 എന്നറിയപ്പെടുന്ന ഈ സംയുക്തം മസ്തിഷ്ക കാൻസറുകൾക്കായുള്ളതാണ്.  20 ദിവസത്തിനുള്ളിൽ 30 mg/kg എന്ന പ്രതിദിന ഡോസിൽ നൽകുമ്പോൾ  ട്യൂമർ മാറുമെന്ന്  പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഈ കണ്ടെത്തലുകൾ തുടർന്നുള്ള ക്ലിനിക്കൽ ഘട്ടങ്ങളിൽ കൂടുതൽ  മികച്ച പ്രതിരോധ  സാധ്യതകളെ ശക്തിപ്പെടുത്തുകയും കേന്ദ്ര നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ ചികിത്സിക്കുന്നതിൽ  അതിന്റെ സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഈ നേട്ടം ആഗോള ബയോടെക് മൂല്യ ശൃംഖലകളിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയർമാനുമായ സയീദ് ബിൻ മുബാറക് അൽ ഹജേരി പറഞ്ഞു. 
 

More from Local News

Blogs