ദുബായ് പോലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ഒരു സംരംഭമാണ് പേഴ്സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ്
ദുബായിൽ ഇ സ്കൂട്ടർ , ഇ ബൈക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ പട്രോളിങ് യൂണിറ്റ് ആരംഭിച്ചു.
മെയ് 1 മുതലാണ് ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ, സൈക്കിളുകൾ എന്നിവയുടെ ഉപയോഗം നിരീക്ഷിക്കുന്നതിനായി ദുബായിൽ പ്രത്യേക പട്രോളിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുക.
ദുബായ് പോലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ഒരു സംരംഭമാണ് പേഴ്സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ്.
സൈക്ലിംഗ് ട്രാക്കുകൾ, പ്രധാന റോഡുകൾ, സോഫ്റ്റ് മൊബിലിറ്റി സോണുകൾ, പ്രത്യേകിച്ച് ജുമൈറ ബീച്ച് ട്രാക്ക്, മുഹമ്മദ് ബിൻ റാഷിദ് ബൊലിവാർഡ്, ദുബായ് വാട്ടർ കനാൽ, ബിസിനസ് ബേ, ദുബായ് മറീന, അൽ മൻഖൂൾ, അൽ കരാമ, അൽ ഹംരിയ, അൽ റഫ, അൽ മുറഖബത്ത് എന്നിവിടങ്ങളിലെ സൈക്ലിംഗ് ട്രാക്കുകൾ, പ്രധാന റോഡുകൾ, സോഫ്റ്റ് മൊബിലിറ്റി സോണുകൾ എന്നിവ നിരീക്ഷിക്കുന്നതിന്റെ ചുമതല ഈ ഉദ്യോഗസ്ഥർക്കായിരിക്കും.റൈഡർമാർ നിയുക്ത ട്രാക്കുകൾ ഉപയോഗിക്കുന്നുണ്ടോ, ഹെൽമെറ്റും സംരക്ഷണ ഉപകരണങ്ങളും ധരിക്കുന്നുണ്ടോ, വേഗത പരിധി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷകർ പരിശോധിക്കും . നിയമ ലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയും ചെയ്യും. മാത്രമല്ല ആളുകൾ അശ്രദ്ധമായി വാഹനമോടിക്കുകയോ ഇ-സ്കൂട്ടറുകളിൽ ഒരുമിച്ച് സഞ്ചരിക്കുകയോ ചെയ്താൽ ഉദ്യോഗസ്ഥർ ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്യും.
ഗതാഗത സുരക്ഷയുടെ ഉയർന്ന നിലവാരം കൈവരിക്കാനുള്ള ശ്രമങ്ങളെ യൂണിറ്റ് പിന്തുണയ്ക്കുമെന്ന് ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്സിന്റെ അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു

High-level Saudi delegation offers condolences to H.H. Sheikh Mohammed
UAE condemns attacks in Ethiopia, urges de-escalation
UAE strengthens focus on early childhood, family wellbeing
17 tanks seized in Dubai for illegal waste disposal in first half of 2026
Dubai Municipality records over 2,000 violations in residential areas
UAE announces suspension of Iranian airlines' flights
Sheikh Abdullah discusses enhancing humanitarian response at UN
Saudi Crown Prince offers condolences to H.H. Sheikh Mohammed
