ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ആർടിഎ

RTA

മണിക്കൂറിൽ 6,000 വാഹനങ്ങളുടെ ശേഷിയും പുതിയ പാലം വഹിക്കുന്നു

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന പുതിയ പാലം   തുറന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജബൽ അലി, ദെയ്‌റ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളെ പിന്തുണയ്ക്കുന്ന രണ്ട് പാതകൾ ഉൾപ്പെടുന്നതാണ് 1,500 മീറ്റർ നീളമുള്ള പാലം. മണിക്കൂറിൽ 6,000 വാഹനങ്ങളുടെ ശേഷിയും പുതിയ പാലം വഹിക്കുന്നു . യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറച്ചുകൊണ്ട് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകമാകുന്നതാണ് പുതിയ പാലം. 

 ദുബായ് ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കുള്ള മറ്റൊരു പാലം  ജൂലൈയിൽ തുറക്കും .  ഇതുൾപ്പടെ     നിരവധി വികസന പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് .

More from Local News

Blogs