ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിൽ എത്തിയ യു എ ഇ പ്രസിഡന്റ് നിരവധി ജർമ്മൻ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി
യു എ ഇയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് അൽ നഹ്യാൻ. ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിൽ എത്തിയ
യു എ ഇ പ്രസിഡന്റ് നിരവധി ജർമ്മൻ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ബെർലിനിലെ ചരിത്രപ്രസിദ്ധമായ വില്ല ബോഴ്സിഗിൽ വച്ചാണ് ഷെയ്ഖ് മുഹമ്മദിന് ജർമൻ നേതാവ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ സ്വീകരണം നൽകിയത്.
ഗാർഡ് ഓഫ് ഓണറും ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങളുടെ അവതരണവും ഉൾപ്പടെയായിരുന്നു ഔദ്യോഗിക സ്വീകരണം. പ്രെസിഡന്റിനൊപ്പമെത്തിയ യു എ ഇ യുടെ ഉന്നതതല പ്രതിനിധി സംഘത്തെയും സ്റ്റൈൻമെയർ അഭിവാദ്യം ചെയ്തു. അധികാരമേറ്റതിന് ശേഷം ജർമനിയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് കഴിഞ്ഞ ദിവസമാണ് എത്തിയത്.

H.H. Sheikh Mohamed highlights UAE-Germany ties at Bundestag
Dubai unveils school framework to coach students for jobs of the future
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ സംഘം രക്ഷപ്പെടുത്തി
UAE President accorded official reception at Berlin's Villa Borsig
UAE President begins state visit to Germany
