നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ സംഘം രക്ഷപ്പെടുത്തി

രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമായി  തുടർന്നും തങ്ങളുടെ എല്ലാ ശേഷിയും വിനിയോഗിക്കുമെന്നു  യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമ്മൂദ് അൽ അഫാരി

യുഎഇയിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ 16 ദിവസങ്ങൾക്ക് ശേഷം 
നേപ്പാളിലെ  ത്രിശൂലിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കാണാതായ ആറുപേരെ രക്ഷപ്പെടുത്താൻ   സാധിച്ചു. നേപ്പാളിലെ അധികൃതരുമായി സഹകരിച്ചാണ് യു എ ഇ സംഘം പ്രവർത്തിച്ചത്. 
ഡ്രോണുകൾ, ഏരിയൽ ഇമേജിംഗ്, ത്രിമാന മാപ്പിംഗ്  തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. 

 രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമായി  തുടർന്നും തങ്ങളുടെ എല്ലാ ശേഷിയും വിനിയോഗിക്കുമെന്നു  യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമ്മൂദ് അൽ അഫാരി പറഞ്ഞു.

ഇത്തരം സഹായ  പ്രവർത്തനങ്ങൾ യുഎഇയുടെ മാനുഷിക സഹായ ദൗത്യത്തിന്റെ ഭാഗമാണ് .   നേപ്പാളിലെ ദുരന്തബാധിതർക്ക് സഹായം എത്തിക്കുന്നതും ഇതിൽ  ഉൾപ്പെടുന്നു. ഇതുവരെ 186 ടൺ സഹായസാമഗ്രികൾ ദുരന്തബാധിതമായ ഈ രാജ്യത്തേക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അവസാനത്തോടെ നേപ്പാൾ മിന്നൽ പ്രളയത്തിൽ 1,367 പേർ മരിക്കുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തു.
 

More from Local News

Blogs