ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് വിമാനങ്ങൾക്കായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ കൊമേഷ്യൽ വെർട്ടിപോർട്ടായ VDX-ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അംഗീകാരം നൽകി.
കൊമേഷ്യൽ എയർ ടാക്സി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലേക്ക് ദുബായ് ഒരു ചുവടുകൂടി മുന്നോട്ട്.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് വിമാനങ്ങൾക്കായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ കൊമേഷ്യൽ വെർട്ടിപോർട്ടായ VDX-ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അംഗീകാരം നൽകി.
ഇത് സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തതാണ് .ദുബായിയുടെ എയർ ടാക്സി ശൃംഖലയുടെ പ്രധാന കേന്ദ്രമായി ഇത് പ്രവർത്തിക്കും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് മൂന്ന് വെർട്ടിപോർട്ടുകൾ കൂടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
നൂതന എയർ മൊബിലിറ്റിയിലെ ആഗോള നേതാവെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടാൻ ഇതിലൂടെ സാധിക്കും. കൂടാതെ നവീകരണം, സുസ്ഥിര ഗതാഗതം, സാമ്പത്തിക വളർച്ച എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
രണ്ട് ടേക്ക്-ഓഫ്, ലാൻഡിംഗ് പാഡുകൾ, ഇലക്ട്രിക് വിമാനങ്ങൾക്കുള്ള ദ്രുത ചാർജിംഗ് സൗകര്യങ്ങൾ, കൊമേഷ്യൽ സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ പ്രതിവർഷം 170,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു പാസഞ്ചർ ടെർമിനൽ എന്നിവ VDX-ൽ ഉൾപ്പെടുന്നു.

Ajman unveils AED 1.8 billion urban development roadmap
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തീർപ്പാക്കുന്നതിന് അബുദാബിയിൽ പ്രത്യേക കോടതി
മുഹമ്മദ് സയീദ് റാഷിദ് അൽ ഷെഹ്ഹി നാഷണൽ മീഡിയ അതോറിറ്റിയുടെ സെക്രട്ടറി ജനറൽ
H.H. Sheikh Hamdan honours government entities for digital transformation
H.H. Sheikh Mohammed to honour 'most beautiful Quranic voices in the world'
Dubai expands support for aspiring Arab podcasters
