മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ നിക്ഷേപ പദ്ധതികളെയും ദുബായിലെ താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന പരിഹാരങ്ങൾ ഉൾപ്പെടെയുള്ള മാനുഷിക സാമൂഹിക പരിപാലന പരിപാടികളെ പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം
ദുബായിൽ സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുക , താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകളെ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാറിൽ ഒപ്പു വച്ചു.
മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ നിക്ഷേപ പദ്ധതികളെയും ദുബായിലെ താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന പരിഹാരങ്ങൾ ഉൾപ്പെടെയുള്ള മാനുഷിക സാമൂഹിക പരിപാലന പരിപാടികളെ പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങളെയും , ഗുണഭോക്താക്കളെയും സഹായിക്കുന്നതിന് 500,000 ദിർഹം വിലമതിക്കുന്ന ഷോപ്പിംഗ് കാർഡുകൾക്ക് പുറമെ ഒരു ദശലക്ഷം ദിർഹം വരെ സാമ്പത്തിക സഹായം നൽകാൻ യൂണിയൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിജ്ഞാബദ്ധമായിരിക്കും.
ഗുണഭോക്താക്കളുടെ ജീവിതത്തിൽ മികച്ച സ്വാധീനം ചെലുത്താൻ ഈ സംരഭത്തിനു സാധിക്കും.രാജ്യത്തെ വിവിധ മേഖലകളിലുടനീളം സഹകരണത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും ധാർമ്മികത ശക്തിപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാർ എന്ന് മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിലെ ഹൗസിംഗ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹസൻ അൽ ഷെഹി പറഞ്ഞു.

H.H. Sheikh Mohamed highlights UAE-Germany ties at Bundestag
യു എ ഇ- ജർമനി ഉഭയകക്ഷി ബന്ധം ശക്തമാക്കും
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ സംഘം രക്ഷപ്പെടുത്തി
Dubai unveils school framework to coach students for jobs of the future
UAE President accorded official reception at Berlin's Villa Borsig
UAE President begins state visit to Germany
