നിയമം അനുസരിക്കാത്ത അക്കൗണ്ടുകൾ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
യു എ ഇ യിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 15 ആയി നിശ്ചയിച്ചു.
ഇത് സംബന്ധിച്ച പ്രമേയത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ചു 15 വയസിനു താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല .
അതേസമയം, 15 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സംരക്ഷണ നടപടികൾക്ക് വിധേയമായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുണ്ട്. അക്കൗണ്ടുകളിൽ പ്രയോഗിക്കുന്ന മെച്ചപ്പെട്ട കൃത്യവും വിശ്വസനീയവുമായ പ്രായ പരിശോധനാ സംവിധാനങ്ങൾ എല്ലാ പ്ലാറ്റ്‌ഫോമുകളും നടപ്പിലാക്കണം. അക്കൗണ്ടുകളോ വ്യക്തിഗത പ്രൊഫൈലുകളോ സൃഷ്ടിക്കുക , സാമൂഹിക ഇടപെടലിൽ ഏർപ്പെടുക, ഉള്ളടക്കം പ്രസിദ്ധീകരിക്കുക , അത് പങ്കിടുക , തുടങ്ങിയതെല്ലാം ഈ പ്രമേയത്തിന്റെ പരിധിയിൽ വരും. യുഎഇയിൽ സേവനങ്ങൾ ലഭ്യമാകുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതോ ആയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമാണ്.
പുതിയ പ്രമേയം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസം വരെ കാലയളവ് നൽകുന്നുണ്ട് . നിയമം അനുസരിക്കാത്ത അക്കൗണ്ടുകൾ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

UAE sets 15 as minimum age for social media use
RTA expands driver training zones in Dubai, opens doors to investors
ആഗോളതലത്തിൽ സാമ്പത്തിക പ്രകടനത്തിൽ യു എ ഇയ്ക്ക് ഒന്നാം സ്ഥാനം;പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
FANR chief reviews operations at Barakah Nuclear Power Plant
H.H. Sheikh Mohammed lauds UAE for topping global list for economic achievements
No injuries after building fire on Dubai's Sheikh Zayed Road contained
'Dubai-it' initiative to embed Dubai’s work philosophy across generations
Dubai Police, RTA discuss measures to reduce heavy vehicle accidents
