2023 ഏറ്റവും ശക്തമായ സാമ്പത്തിക വർഷമാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

24 ദേശീയ സംരംഭങ്ങൾക്ക് അംഗീകാരം . അടുത്ത ഏഴു വർഷത്തിനുള്ളിൽ യുഎഇയിൽ നിന്നുള്ള കയറ്റുമതി 100% ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംരംഭങ്ങൾ.

24 ദേശീയ സംരംഭങ്ങൾക്ക് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്ത ഏഴു വർഷത്തിനുള്ളിൽ യുഎഇയിൽ നിന്നുള്ള കയറ്റുമതി 100% ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംരംഭങ്ങൾ. ലോകമെമ്പാടുമുള്ള   രാജ്യത്തിന്റെ 50 വാണിജ്യ ഓഫീസുകളുടെ വിപുലമായ ശൃംഖല വിപുലീകരിക്കാനും സാധിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. 
പ്രതിഭകളുടെ ആഗോള തലസ്ഥാനമായി യു എ ഇ യെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 19-ലധികം സംരംഭങ്ങൾ മന്ത്രിതല സമിതി അവലോകനം ചെയ്തു. നാല് രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച സ്വതന്ത്ര വ്യാപാര ചർച്ചകൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ പ്രവർത്തന ഫലങ്ങളും യോഗം ചർച്ച ചെയ്തു.  2025-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് എൻവയോൺമെന്റിന്റെ വേൾഡ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനും കാബിനറ്റ് തീരുമാനിച്ചു. 
രാജ്യത്തിൻറെ ചരിത്രത്തിൽ 2023 ഏറ്റവും ശക്തമായ സാമ്പത്തിക വർഷമായിരിക്കുമെന്നു ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 
 

More from Local News

Blogs