ഓരോ ബൈക്കിനും 25 ലിറ്ററിൻ്റെ രണ്ട് ടാങ്കുകൾ ഉണ്ടായിരിക്കും
തീപിടുത്തം ഉണ്ടാകുമ്പോൾ അടിയന്തര പ്രതികരണ സമയം വേഗത്തിലാക്കാനും പെട്ടെന്നു എത്തിച്ചേരാനും തീപിടുത്തം ചെറുക്കാനും ലക്ഷ്യമിട്ട് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി പ്രത്യേക ബൈക്കുകൾ പുറത്തിറക്കി. തിരക്കുള്ളതോ ഇടുങ്ങിയതോ ആയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സഹായിക്കുന്നതാണ് ഈ ബൈക്കുകൾ.
ഓരോ ബൈക്കിനും 25 ലിറ്ററിൻ്റെ രണ്ട് ടാങ്കുകൾ ഉണ്ടായിരിക്കും. ഇരുവശത്തും ഉയർന്ന മർദ്ദമുള്ള ഹോസും സ്പ്രേയറും ബൈക്കുകളിൽ സ്ഥാപിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് നിർണായക സഹായം നൽകുന്നതിന് ഓക്സിജൻ സിലിണ്ടറുകളും ഫീൽഡ് സപ്പോർട്ട് ഉപകരണങ്ങളും ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.അഗ്നിശമന സേനാംഗങ്ങളുടെ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും ഉടനടിയുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും വേണ്ടിയാണു ഈ നീക്കം. ഒരു അപകട സംഭവത്തിൻ്റെ നിർണായകമായ ആദ്യ മിനിറ്റുകളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ സിവിൽ ഡിഫൻസ് ടീമുകളെ പ്രാപ്തരാക്കുന്ന നീക്കമാണ് ഇതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസഫ് ഉബൈദ് ഹർമൗൽ അൽ ഷംസി പറഞ്ഞു.

ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ആർടിഎ
UAE announces visa grace period for those affected by regional disruptions
UAE sets 15 as minimum age for social media use
UAE continues to distribute aid to quake victims in Philippines
UAE extradites 3 suspects to Belgium in money laundering, drug trafficking case
UAE joins call to end settler violence in occupied West Bank
