1,100-ലധികം ബസുകൾ നിരീക്ഷിക്കാനും 26 വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളെ പിന്തുണയ്ക്കാനും ഈ സ്മാർട്ട് സിസ്റ്റത്തിലൂടെ സാധിക്കും
ഉയർന്ന കാര്യക്ഷമതയോടെ ബസുകൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി AI- സ്മാർട്ട് സിസ്റ്റത്തിന് തുടക്കം കുറിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 1,100-ലധികം ബസുകൾ നിരീക്ഷിക്കാനും 26 വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളെ പിന്തുണയ്ക്കാനും ഈ സ്മാർട്ട് സിസ്റ്റത്തിലൂടെ സാധിക്കും. പൊതുഗതാഗത സംവിധാനത്തിന്റെ പ്രവർത്തന സന്നദ്ധത വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ദുബായ് മെട്രോ, ട്രാം തുടങ്ങി മറ്റ് പൊതുഗതാഗത രീതികളിലെ പ്രവർത്തന മാറ്റങ്ങളോടുള്ള ബസുകളുടെ പ്രതികരണശേഷി ഇത് വർദ്ധിപ്പിക്കുകയും ഉപഭോക്തൃ സംതൃപ്തി വർധിപ്പിച്ചു ,പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ സിസ്റ്റം സഹായിക്കും.
തത്സമയ ഡാറ്റ, മെഷീൻ ലേണിംഗ് ടെക്നിക്കുകൾ, നൂതന അൽഗോരിതങ്ങൾ എന്നിവ സിസ്റ്റം ഉപയോഗിക്കുന്നു.
നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്‌ക്കൊപ്പം നിൽക്കുന്ന മുൻകരുതൽ സേവനങ്ങൾ നൽകുന്നതിലൂടെ ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമുള്ള ആർടിഎയുടെ പ്രതിബദ്ധതയാണ് AI- സ്മാർട്ട് സിസ്റ്റത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

Mohamed bin Zayed University for Humanities receives International Quality Accreditation
ഗുരുതരമായ നിയമലംഘനം; സ്വകാര്യ സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കി യുഎഇ മന്ത്രാലയം
UAE expresses solidarity with Ghana and Ivory Coast following floods
DEWA deploys agentic AI across its digital platforms
ഷെയ്ഖ് സായിദ് റോഡിൽ റെസ്റ്റോറന്റിലെ തീപിടുത്തം; ആർക്കും പരിക്കില്ല
