ഇറാൻ നടത്തിയ ആക്രമണങ്ങൾ ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും ഉച്ചകോടി
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന 19-ാമത് ഗൾഫ് സഹകരണ കൗൺസിൽ കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചൊവ്വാഴ്ച പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചായിരുന്നു ഷെയ്ഖ് അബ്ദുള്ള ഉച്ചകോടിയിൽ പങ്കെടുത്തത്.
നിരവധി അറബ് രാജ്യങ്ങളിലെ സിവിലിയന്മാരെയും, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ മിസൈൽ ആക്രമണങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും പ്രാദേശിക സ്ഥിരത, സമാധാനം, സുരക്ഷ എന്നിവയെ അവ എങ്ങനെ സ്വാധീനിച്ചുവെന്നും ഉച്ചകോടി അവലോകനം ചെയ്തു . ഇറാൻ ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ഇറാൻ നടത്തിയ ആക്രമണങ്ങൾ ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും ഉച്ചകോടി വിശേഷിപ്പിച്ചു.
അക്രമണത്തിനിരയാകുന്ന എല്ലാ രാജ്യങ്ങൾക്കും അവരുടെ പരമാധികാരം, ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കുന്ന രീതിയിൽ ഈ ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും ഉച്ചകോടി സ്ഥിരീകരിച്ചു.
യുഎഇയെ പിന്തുണച്ച എല്ലാ നേതാക്കളോടും ഷെയ്ഖ് അബ്ദുല്ല നന്ദി അറിയിച്ചു. ജിസിസി രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന വിധത്തിൽ എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിന് ഏറ്റവും ഉയർന്ന തലത്തിലുള്ള ഏകോപനം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

UAE President calls for stronger global cooperation at G7 Summit
UAE foils drug distribution plot, dismantles criminal network
ജി7 ഉച്ചകോടി; ഷെയ്ഖ് മുഹമ്മദ് -ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച
UAE introduces new Emiratisation rules for healthcare sector
ജി7 ഉച്ചകോടിക്കിടെ ഷെയ്ഖ് മുഹമ്മദ് - ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച
ഗാസയിലേക്ക് വീണ്ടും യു എ ഇ സഹായം
UAE President, France's Macron discuss regional developments during G7 Summit
