ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, അൽ ഖുസൈസ് ബസ് സ്റ്റേഷൻ, അൽ കറാമ ബസ് സ്റ്റേഷൻ, സെന്റർപോയിന്റ് മെട്രോ സ്റ്റേഷൻ, ബർജുമാൻ മെട്രോ സ്റ്റേഷൻ, ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷൻ എന്നിവയുൾപ്പെടെ 8 പുതിയ സ്ഥലങ്ങൾ റൈഡർമാർക്ക് അനുവദിച്ചതായി ആർ ടി എ
ദുബായിലുടനീളമുള്ള തിരഞ്ഞെടുത്ത ബസ്, മെട്രോ സ്റ്റേഷനുകളിൽ ഡെലിവറി റൈഡർമാർക്ക് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുമെന്നു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
ഡെലിവറൂവുമായി സഹകരിച്ച് യുഎഇ ഫുഡ് ബാങ്ക് ബസ് സ്റ്റേഷനുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഭക്ഷണവും വിതരണം ചെയ്യും. ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, അൽ ഖുസൈസ് ബസ് സ്റ്റേഷൻ, അൽ കറാമ ബസ് സ്റ്റേഷൻ, സെന്റർപോയിന്റ് മെട്രോ സ്റ്റേഷൻ, ബർജുമാൻ മെട്രോ സ്റ്റേഷൻ, ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷൻ എന്നിവയുൾപ്പെടെ 8 പുതിയ സ്ഥലങ്ങൾ റൈഡർമാർക്ക് അനുവദിച്ചതായി ആർ ടി എ അറിയിച്ചു.
ഇതോടെ ആകെ വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം 23 ആയി. 2025 നെ അപേക്ഷിച്ച് 53 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായിയുടെ ഡെലിവറി മേഖലയിലെ 18 ശതമാനം വളർച്ചയെ പിന്തുണയ്ക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.കടുത്ത വേനൽക്കാല മാസങ്ങളിൽ റൈഡർമാരുടെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുക , റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഉച്ചവിശ്രമ നിയമം അനുസരിച്ചു ഉച്ചയ്ക്ക് 12:30 നും 3:00 നും ഇടയിലാണ് പുറം ജോലിയ്ക്ക് നിരോധനം

Dubai Humanitarian sends third aid airlift to support Ebola response
H.H. Sheikh Ahmed honours media leaders for building trust, responsible coverage
UAE strongly condemns school shooting in Philippines
4 killed due to red light violations in Dubai since start of 2026
UAE response team reviews relief efforts in southern Philippines
Father's Day: H.H. Sheikh Mohammed remembers 'their virtues, their lives'
