വാക്‌സിനെടുത്തില്ലെങ്കിൽ നെഗറ്റീവ് പി സി ആർ ഫലം നിർബന്ധം ; സർക്കാർ ഓഫീസ് പ്രവേശനത്തിന് പുതിയ സർക്കുലറുമായി യു എ ഇ

ഓഗസ്റ്റ്  ഒന്ന് മുതൽ  പുതിയ നിയമം പ്രാബല്യത്തിൽ വരും

യു‌എഇയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ വകുപ്പുകൾ സന്ദർശിക്കാൻ നെഗറ്റീവ്  പി സി ആർ പരിശോധന ഫലം ഹാജരാക്കണം. യു‌എഇ അംഗീകരിച്ച കോവിഡ്  വാക്‌സിനുകളുടെ രണ്ട് ഡോസുകൾ ലഭിച്ച ഉപഭോക്താക്കളെയും സന്ദർശകരെയും സർക്കുലറിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട് .   എല്ലാ ഫെഡറൽ മന്ത്രാലയങ്ങളിലും  ഉപഭോക്താക്കൾക്കും സന്ദർശകർക്കും നടപ്പാക്കേണ്ട പുതിയ കോവിഡ് മുൻകരുതൽ നടപടികളുടെ വിശദമായ സർക്കുലർ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് പുറത്തിറക്കിയത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങൾക്കും നടപടികൾക്കും അനുസൃതമായി ഓഗസ്റ്റ്  ഒന്ന് മുതൽ  പുതിയ നിയമം പ്രാബല്യത്തിൽ വരും.   വാക്‌സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിൽ എടുത്ത പി‌സി‌ആർ പരിശോധനയുടെ  അൽഹോസ്ൻ അപ്ലിക്കേഷനിൽ ലഭ്യമാകുന്ന നെഗറ്റീവ് ഫലം ഹാജരാക്കണമെന്നാണ് സർക്കുലർ.എന്നാൽ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സിന്റെ പുതുക്കിയ നിയമം  16 വയസ്സിന് താഴെയുള്ളവർക്കും ബാധകമല്ല. സർക്കുലറിലെ വ്യവസ്ഥകൾ പാലിക്കാൻ അതോറിറ്റി എല്ലാ മന്ത്രാലയങ്ങളോടും ഫെഡറൽ സ്ഥാപനങ്ങളോടും കേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

More from Local News

Blogs