രാജ്യത്തുടനീളം ശക്തമായ മഴ;ദുബായ് പൊലീസിന് ലഭിച്ചത് 16,610 ഓളം അടിയന്തര ഫോൺ കോളുകൾ

വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ്  പോലീസ്

രാജ്യത്തുടനീളം ശക്തമായ മഴയെത്തുടർന്ന് ദുബായ് പൊലീസിന് ലഭിച്ചത്  16,610 ഓളം അടിയന്തര ഫോൺ കോളുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മുതൽ ഇന്നുച്ചയ്ക്ക് 12.00 വരെ ലഭിച്ച അടിയന്തര ഫോൺ കോളുകളുടെ കണക്കാണ് അധികൃതർ പുലർത്തു വിട്ടിരിക്കുന്നത്.എമർജൻസി ഹോട് ലൈൻ നമ്പറായ 999 ലേക്ക് 15,286 ഫോൺ കോളുകൾ ലഭിച്ചപ്പോൾ 1,324 ഫോൺ കോളുകൾ  നോൺ എമർജൻസി നമ്പറായ 901 ലേക്കാണ് വന്നത്.  ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ദുബായ്  പോലീസ് സജ്ജമാണെന്ന്  കമാൻഡ് ആൻഡ് കണ്ട്രോൾ സെന്റര്  ആക്ടിങ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ബിലാൽ അൽ തയാർ പറഞ്ഞു .  അസ്ഥിരമായ കാലാവസ്ഥയെത്തുടർന്നു കാറ്റു വീശുമെന്നതിനാലും വെള്ളക്കെട്ട് ഉണ്ടാകുമെന്നതിനാലും വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .  അതെ സമയം ബീച്ചുകളിൽ പോകുന്നവർ സുരക്ഷാ നടപടി ക്രമങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

More from Local News

Blogs