ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി വീണ്ടും ദുബായ്

file photo

പകൽസമയ സുരക്ഷയിൽ   സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് സർവേയിൽ  ദുബായ് പോലീസ് 99.9 ശതമാനം സ്‌കോർ രേഖപ്പെടുത്തി

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി വീണ്ടും ദുബായ് എമിറേറ്റ്.
പകൽസമയ സുരക്ഷയിൽ   സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് സർവേയിൽ  ദുബായ് പോലീസ് 99.9 ശതമാനം സ്‌കോർ രേഖപ്പെടുത്തി.

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ്‌ സർവേ നടത്തിയത് .ദേശീയ സുരക്ഷാ നിലവാര സൂചികയുടെ ഭാഗമാണ് ഈ സർവേ .  ദുബായ് പോലീസ് ആകെ  98.2 ശതമാനം സ്‌കോർ കരസ്ഥമാക്കി. 

സുരക്ഷാ സേവനങ്ങളിൽ പൊതുജനവിശ്വാസം അളക്കാൻ ഉപയോഗിക്കുന്ന മൂന്ന് പ്രധാന സൂചകങ്ങളിൽ ഒന്നാണ് പകൽസമയ സുരക്ഷാ സ്‌കോർ എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ സയീദ് അബ്ദുല്ല ബിൻ തുവൈർ അൽ സുവൈദി പറഞ്ഞു.

രാത്രിയിൽ   സുരക്ഷിതത്വം അനുഭവപ്പെടുന്ന ആളുകൾ 98.7 ശതമാനവും, പോലീസ് സ്റ്റേഷനുകളിൽ പൊതുജനവിശ്വാസത്തിന് 96.2 ശതമാനവും സ്‌കോർ നേടി.

2025-ൽ ദുബായ് പോലീസിന്റെ  പ്രവർത്തന നേട്ടങ്ങൾ നിരവധിയാണ്. 218 ദശലക്ഷത്തിലധികം ഡിജിറ്റൽ ഇടപാടുകൾ പോലീസ് പ്രോസസ്സ് ചെയ്തു.  ഡിജിറ്റൽ സേവനങ്ങളിലെ   ഉപഭോക്തൃ സംതൃപ്തി 96.9 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

More from Local News

Blogs