വേനലവധിക്കാലത്തെ ഇന്റർനെറ്റ് ഉപയോഗം; കുട്ടികളെ ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ്

സൈബർ‌ ഭീഷണികളെക്കുറിച്ചു മറക്കരുത്

വേനലവധിക്കാലത്തു ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അബുദാബി പോലീസിന്റെ നിർദ്ദേശം.  ഇൻറർ‌നെറ്റ് ഒരു മികച്ച വിനോദ സ്രോതസ്സായിരിക്കുമെങ്കിലും, സൈബർ‌ ഭീഷണികളെക്കുറിച്ചു മറക്കരുത് എന്നാണ് പോലീസ് പറയുന്നത്. 
ശ്രദ്ധിച്ചില്ലെങ്കിൽ ബ്ലാക്ക് മെയിലിംഗ് മുതൽ വിവിധ തരത്തിലുള്ള അധാർമിക പ്രവർത്തനങ്ങൾക്ക് വരെ ഇന്റർനെറ്റിലൂടെ  കുട്ടികൾ അടിമപ്പെട്ടേക്കാം എന്നും പോലീസ് അറിയിച്ചു.
കുട്ടികൾ സുരക്ഷിതമായ ഗെയിമിംഗ് അല്ലെങ്കിൽ ഓൺലൈൻ സ്റ്റോറുകൾ മാത്രം ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു . ബാങ്കിംഗ് തട്ടിപ്പ് ഒഴിവാക്കാൻ  ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ രഹസ്യമായിസൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിൽ വിളിച്ചോ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചോ വിവരം കൈമാറണമെന്നും പോലീസ് അറിയിച്ചു. 

More from Local News

Blogs